സമര്‍പ്പണം
കാലമേറെ കാത്തിരുന്നൊരന്തിക്കിളി കനവുകളാലൊരു കൂടുകെട്ടി
നാരുകള്‍ ചെത്തിമിനുക്കിയടുക്കി തൂവലാല്‍ ചാരുതയേകീ കിളി
നാളെ ഞാന്‍ മുട്ടകളിട്ടുവയ്ക്കും എന്റെ കൂട്ടുകാരന് വന്നു കൂട്ടിരിക്കും
മുട്ടവിരിഞ്ഞെന്റെ സ്വപ്നങ്ങള്‍ പോലെവെ കുഞ്ഞുങ്ങളപ്പോളുണെര്ന്നെണീക്കും
അമ്മയെന്നാദ്യത്തെ കൊഞ്ചല്കേട്ടീടുമ്പൊള് ചിത്തത്തില്‍ നിര്‍വൃതി -
നൃത്തമാടും
തത്തിപറന്നും പാടിയും തേടിയും കാലത്തെ ഞാനെന്റെ പാട്ടിലാക്കും
കനവുകള്‍ക്കപ്പുറം കാലം വരച്ചിട്ട കളികളുണ്ടെത്രയുമേറെയേറെ
രാകിമിനുക്കിയോരമ്പുമായ് നില്ക്കുന്ന വേടനെയാക്കിളി കണ്ടതില്ല
സ്വപ്നത്തിനല് കൂടൊരുക്കുന്നരാകിളിയപ്പോള് ക്രൂരന്റെയമ്പേറ്റുവീണുപോയി
അലറിവിളിച്ചുകരഞ്ഞുവപ്പോള് കിളി ആരുമേയാവിളി കേട്ടതില്ല
'മാനിഷാദാ' എന്നുചൊല്ലി തടുക്കുവാന്‍ മാമുനിമാരില്ലയീയുഗത്തില്
കണ്ടവര്‍ കാണാത്തപോലെയകന്നുപോയ് പിന്നെ വന്നിട്ടവര്‍ ന്യായമോതി
കണ്ടവര്‍ കാണാത്തപോലെയകന്നുപോയ് പിന്നെ വന്നിട്ടവര്‍ ന്യായമോതി ;;

കൊള്ളാം, നന്നായിട്ടുണ്ട്.
ReplyDeleteആ പാവം പെൺകുട്ടിയുടെ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലി.
എഴുതുക കൂട്ടുകാരാ...മനസും,മനസാക്ഷിയും കൈമോശംവരാത്തിടത്തോളം കാലം
ReplyDeletemoideen angadimugar
ReplyDeleteവഴിമരങ്ങള്‍
നന്ദി നന്ദി നന്ദി ;;;;
ആശയവും ഭാഷയും ഏറെ മികച്ചത്...
ReplyDeleteഇനിയുമേറെ എഴുതൂ.