Sunday, 12 June 2011

കവിത

     അഞ്ജനം ചാര്‍ത്തിയ മിഴിയിണയാലൊരു പൂവിതളെന്‍
  നേര്‍ക്കെരിഞ്ഞുതരൂ 
  മധുകണമൂറുമാ അധരപുടങ്ങളാലെന്‍നെറ്റിയില്‍ 
  ചിത്രമെഴുതിവയ്ക്കു 
  തേനും വയന്പും ചാലിച്ച വാക്കിനാല്‍ 
  കര്‍ണാമൃതം നീ പകര്‍ന്നുതരൂ 
  മൃദുസ്പര്‍ശമേല്ക്കുവാന്‍ കൊതിക്കുമെന്നുടലിനെ
  താമരവിരലിനാല്‍ തഴുകുകില്ലേ
  ആരോട് ചൊല്ലേണ്ടു ഞാനീപദങ്ങളെ മൂകാര്‍ദ്രസന്ധ്യക്ക് 
  കൂട്ടിരിക്കുമ്പോള്‍
  വെള്ളിക്കിരണങ്ങള്‍ ഉള്ളിലൊതുക്കി പൊന്‍ -
  ചന്ദ്രിക പോലുമണയാന്‍ മടിക്കുമ്പോള്‍
  ആരണ്യകങ്ങളിലാലോലവായു പകര്‍ന്നു -
  കൊടുത്തോരാരവവും 
  കരളില്‍പ്പകര്‍ന്നു  കടന്നെത്തുമെന്സഖീ-
  കവിതേ നിന്നെ ഞാന്‍ കാത്തിരിപ്പൂ
 
 

3 comments:

  1. ഉം എഴുതുക വീണ്ടും ആശംസകള്‍

    ReplyDelete
  2. നല്ല നല്ല കവിതകൾക്കായിനിയും
    ഞാന്‍ കാത്തിരിപ്പൂ ..

    ReplyDelete
  3. പ്രചോദനകരമായ വാക്കുകള്‍ക്ക്‌ നന്ദി

    നന്ദി മണ്‍സൂണ്‍ നിലാവ്
    നന്ദി Kalavallabhan

    ReplyDelete